Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Capital

രാ​ജ്യ​ത​ല​സ്ഥാ​നം സ​മ​ര​ഭൂ​മി​ക; സം​ഘ​ർ​ഷ​ഭ​രി​തം, 3000ൽ അധികം പ്രതിഷേധക്കാർ പൊലിസ് ക​സ്റ്റ​ഡി​യിൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ശക്തമായതോടെ സ​മ​ര​ഭൂ​മി​കയായി രാ​ജ്യ​ത​ല​സ്ഥാ​നം. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ ഡൽഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധമിര​മ്പി സം​ഘ​ർ​ഷ​ഭ​രി​തമാകുകയാണ്.

പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം മൂന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രും സി​ജെപി ​സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ​യു​മ​ട​ക്ക​മു​ള്ള​വ​ർ ക​സ്റ്റ​ഡി​യി​ലാ​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ ഒ​ന്നാ​കെ തെ​രു​വു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. ഇ​തു​വ​രെ മൂ​വാ​യി​ര​ത്തി​ലേ​റെ പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സി​ജെപി ​ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​ഖ്യാ​പി​ച്ച പ്ര​തി​ഷേ​ധം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ര​ല​ക്ഷ​ത്തോ​ളം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച് പൊ​ലി​സ് കൂ​ട്ട​ക്ക​സ്റ്റ​ഡി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രെ ഡ​ൽ​ഹി​യി​ൽ കാ​ലു​കു​ത്തി​യ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ത​ട​ങ്ക​ലി​ലാ​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി നീ​ക്ക​ങ്ങ​ളെ മ​റി​ക​ട​ന്ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഷേ​ധ​ക്കാ​ർ തെ​രു​വി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഡൽഹി പൂ​ർ​ണ​മാ​യും സ​മ​ര​ഭൂ​മി​യാ​യി മാ​റി. 

Latest News

Corehub Up